
തൃശൂർ : പൈതൃക കലയായ തിരുവാതിരക്കളി, നൃത്തനാടകമായ ബാലെ എന്നിവ ജനകീയമാക്കിയ സാവിത്രി ടീച്ചറുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് പൂങ്കുന്നം പൗരാവലി സ്മൃതി വന്ദനം സംഘടിപ്പിച്ചു. ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘത്തിന്റെയും കേരള ഡാൻസ് ടീച്ചേഴ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തിയ പരിപാടി മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പെരുവനം കുട്ടൻമാരാർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ടി.എ.സുന്ദർ മേനോൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, പുഷ്പക ബ്രാഹ്മണസേവാ സംഘം ജില്ലാ സെക്രട്ടറി വി.എൻ.അനിൽ, അഡ്വ.ആശീഷ് മൂത്തേടത്ത്, കെ.കേശവദാസ് എന്നിവർ പ്രസംഗിച്ചു. സൗജന്യ നൃത്ത പഠന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.