
മണ്ണുത്തി: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം കാർഷിക സർവകലാശാല സ്‌കൂളിലെ തെരഞ്ഞെടുത്ത 30 വിദ്യാർത്ഥികൾക്ക് ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ആർ.സുരേഷ് ബാബു അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ.എസ്.ജയന്തി, ബൽരാമൻ, നിമ്മി, നിക്‌സി എന്നിവർ ക്ലാസെടുത്തു. ബബിത, സ്‌കൂൾ എജ്യുക്കേഷൻ പരിശീലകൻ അജ്മൽ, ഹെൽത്ത് സൂപ്പർവൈസർ ലെസ്ലിൻ, ഷിജു എന്നിവർ നേതൃത്വം നൽകി.