samalanam-udgadanam
പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിരമിക്കുന്ന സൂപ്രണ്ട് കെ. എസ് ജയകുമാറിന് നല്‍കിയ യാത്രയയപ്പ് സമ്മേളനം കെ .കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട് : 36 വർഷത്തെ റെയിൽവേ സേവനത്തിന് ശേഷം പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സൂപ്രണ്ട് കെ.എസ്. ജയകുമാറിന് റെയിൽവേ സ്റ്റേഷനിൽ യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് സമ്മേളനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തൃശൂർ റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ കെ.ഒ. രാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം സി.പി. സജീവൻ, തൃശൂർ സ്റ്റേഷൻ മാനേജർ എം.എ. ജോർജ്, റിട്ടയേർഡ് സ്റ്റേഷൻ സൂപ്രണ്ട് കെ.കെ മോഹൻദാസ്, ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, പി.ആർ. വിജയകുമാർ, സ്റ്റേഷൻ സൂപ്രണ്ട് കെ. അനന്ത ലക്ഷ്മി , സ്റ്റേഷൻ മാസ്റ്റർ സി.വി. വിനീത്, ചീഫ് കോമേഴ്‌സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ്. കുമാർ എന്നിവർ പ്രസംഗിച്ചു.