gp

തൃശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വടക്കുന്നാഥ ക്ഷേത്രത്തിൽ വിവാഹിതരായി. മാതാപിതാക്കളും അടുത്ത ബന്ധുക്കളുമടക്കം അമ്പതോളം പേരാണ് പങ്കെടുത്തത്.

കോഴിക്കോട് വെസ്റ്റ്ഹിൽ ശ്രീലകത്തിൽ വി.ബി. അനിൽകുമാറിന്റെയും പി. ബീനയുടെയും മകളാണ് ആയുർവേദ ഡോക്ടർ കൂടിയായ ഗോപിക. പാലക്കാട് പട്ടാമ്പി കാർത്തികയിൽ ഗോവിന്ദ് മേനോന്റെയും കെ. മാലതിയുടെയും മകനാണ് ഗോവിന്ദ്. എം.ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഡാഡി കൂൾ, ഐ.ജി, വർഷം, പ്രേതം, 32ാം അദ്ധ്യായം 23ാം വാക്യം, നീരജ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലൂടെ ജനപ്രിയയാണ് ഗോപിക.