
തൃശൂർ : കാര്യാട്ടുകര 'അംഹ'യിൽ വിരിഞ്ഞ മഴവില്ലിന്റെ തണലിൽ 60 ലേറെ ഓട്ടിസം ബാധിതരായ കുഞ്ഞുങ്ങളും അവരുടെ മാ താപിതാക്കളും സഹോദരങ്ങളും കൂട്ടം കൂടി. മൂന്ന് മുതൽ പത്ത് വയസുവരെയുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. മാതാപിതാക്കൾ അവരുടെ അറിവുകൾ പങ്കുവെച്ചു. സ്വന്തം മക്കളോടൊപ്പം മറ്റുള്ളവരുടെ കുഞ്ഞുങ്ങളെയും സ്‌നേഹിച്ചു. സഹായിച്ചു. 'അംഹ'യുടെ ഓട്ടിസം സെന്ററിൽ വിവിധ തെറാ പ്പികൾക്ക് വിധേയരാകുന്ന കുട്ടികൾക്ക് അവരുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് പഠനാനുഭവങ്ങൾ നൽകാനും സൗഹൃദക്കൂട്ടായ്മ ഒരുക്കാനും രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തിയാണ് രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് നടത്തിയത്. സയൻസ്, ഗണിതം, കരകൗശലം, അടുക്കള, ഭാഷ, പാട്ട് ഒരുക്കിയിരുന്നു. അംഹയുടെ സ്ഥാപക ഡോ.പി.ഭാനുമതി നേതൃത്വം നൽകി.