
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 4.30ന് പള്ളിയുണർത്തൽ, അഭിഷേകം, മലർനിവേദ്യം. 5.30 മുതൽ പഞ്ചാമൃതം, കരിക്ക്, ഇളനീർ, പനിനീർ മുതലായ അഭിഷേകങ്ങൾ എന്നിവ നടക്കും.
ആറിന് ഗണപതിഹോമം. 12.30ന് അന്നദാനം, 12.30ന് പ്രാദേശിക വിഭാഗങ്ങളിൽ നിന്നും കാവടി വരവ്, തുടർന്ന് ഉഷപൂജ, 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല. 7.30ന് അത്താഴപൂജ, എട്ടിന് ശ്രീഭൂതബലി തുടർന്ന് ഭസ്മക്കാവടി എന്നിവ നടക്കും.
30ന് ചൊവ്വാഴ്ച പൂരമഹോത്സവം രാവിലെ 5.30ന് പള്ളിയുണർത്തൽ, അഭിഷേകം, മലർനിവേദ്യം, 6.30ന് ഉഷപൂജ, 7.30ന് പന്തീരടിപൂജ, പഞ്ചഗവ്യ നവകലശാഭിഷേകം. 8.30ന് ശ്രീഭൂതബലി എന്നിവ നടക്കും.