meeting

ചാലക്കുടി: കുട്ടികൾക്കും വൃദ്ധർക്കും മാനസികവും ശാരീരികവുമായ രോഗാവസ്ഥയ്ക്കിടയാക്കുന്ന ശബ്ദ മലിനീകരണം തടയുന്നതിന് നടപടി വേണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്‌കൃത സർവകലാശാല റിട്ട. പ്രൊഫസർ ഡോ.വത്സലൻ വാതുശ്ശേരി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര പുരോഗതിയെയും സാമൂഹ്യമാറ്റങ്ങളെയും തള്ളിക്കളഞ്ഞ് കപടശാസ്ത്രം സാധാരണക്കാരനിലേക്ക് ബോധപൂർവം അടിച്ചേൽപ്പിക്കുന്ന തന്ത്രം ഇന്നും തുടരുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ബിന്ദു ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വി.സി.തോമസ്, ജില്ലാ സെക്രട്ടറി പി.എസ്.ജൂന, ടി.വി.ബാലൻ, കെ.ഡി.ദിലീപ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : ഇ.എസ്.സന്തോഷ് കുമാർ (പ്രസി.), പി.സി.ശശി (വൈസ് പ്രസി.) പി.രവീന്ദ്രൻ (സെക്ര.), റുനിത അനീഷ് (ജോ. സെക്ര.), പി.കെ.അസീസ് (ട്രഷറർ).