തൃശൂർ: തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അംഗങ്ങൾക്ക് നൽകുന്ന അനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിച്ച് നൽകണമെന്ന് തൃശൂർ ഡിസ്ട്രിക്ട് ടൈലേഴ്‌സ് ആൻഡ് ഡ്രസ് മേക്കിംഗ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.വി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി.എസ്.കോമളം അദ്ധ്യക്ഷത വഹിച്ചു. നിഷ ശ്രീജിത്ത്, എം.വി.വിനിത, ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ.രാധാകൃഷ്ണൻ, എ.ഉണ്ണികൃഷ്ണൻ, കെ.ആർ.വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : കെ.ബി.സുകുമാരൻ (പ്രസി.), ടി.എസ്.കോമളം (സെക്ര.), കെ.ആർ.വിജയൻ (ട്രഷ.), എം.വി.വിനിത, ഷിജിത പ്രദീപ് (വൈസ് പ്രസി.), എ.ഉണ്ണിക്കൃഷ്ണൻ, നിഷ ശ്രീജിത്ത് (ജോ.സെക്ര.).