തൃശൂർ: സാഹിത്യ അക്കാഡമി സാർവദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പുസ്തക മേളയിൽ, തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ എഴുത്തുകാരുടെ കൂട്ടായ്മയായ 'പേജി'ന്റെ സ്റ്റാൾ പ്രവർത്തനം തുടങ്ങി. രാജ്യാന്തര സൈബർ സുരക്ഷാ വിദഗ്ദ്ധനും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ സംഗമേശ്വരൻ മാണിക്യം അയ്യർ ആദ്യ പുസ്തകം സ്വീകരിച്ചു.
എഴുത്തുകാരും പൂർവ വിദ്യാർത്ഥികളുമായ സന്തോഷ് ഗംഗാധരൻ, പി.ബി. ഹൃഷികേശൻ, നന്ദകിഷോർ വർമ്മ, ലിയോൺസ്, ജിംസ് ആൻഡ്രൂസ് എന്നിവർ സംബന്ധിച്ചു. പൂർവ വിദ്യാർത്ഥികളോ മുൻ അദ്ധ്യാപകരോ ആയ വി.കെ. ലക്ഷ്മണൻ നായർ, ടി.ആർ. അജയൻ, ബാബു ഭരദ്വാജ്, കെ.കെ. കൃഷ്ണകുമാർ, മാനസി, ജയന്ത് കാമിച്ചേരിൽ, സന്തോഷ് ഗംഗാധരൻ, എ. ഹേമചന്ദ്രൻ, പി.ബി ഹൃഷികേശൻ, സി.എസ്. മീനാക്ഷി, സാം സന്തോഷ്, ആനന്ദ് നീലകണ്ഠൻ, വിനീത ഹരിഹരൻ, എസ്. നവീൻ തുടങ്ങി അമ്പതോളം എഴുത്തുകാരുടെ 125ൽ അധികം കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി മൂന്ന് വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ ടൗൺ ഹാൾ പരിസരത്ത് നടക്കുന്ന പുസ്തക മേളയിൽ 45, 46 നമ്പർ സ്റ്റാളുകളിലാണ് 'പേജ്' പ്രവർത്തിക്കുന്നത്. വിവരങ്ങൾക്ക്: പ്രൊഫ. ടി. കൃഷ്ണകുമാർ 9447081459.