വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ മുല്ലപ്പുള്ളി കരീപ്പാടത്ത് ക്ഷേത്രമഹോത്സവവും വിഷ്ണുമായ രൂപക്കളവും വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗണപതി ഹവനം, പ്രഭാത പൂജ, പഞ്ചവിംശതി കലാശാഭിഷേകം, എഴുന്നള്ളിപ്പ്, നിറമാല, വർണമഴ, കൊമ്പ് പറ്റ്, കുഴൽ പറ്റ്, കേളി പറ്റ്, തായമ്പക, നാടകം അവാർഡ് വിതരണം, വിഷ്ണുമായ രൂപക്കളം എന്നിവ നടന്നു. ചടങ്ങുകൾക്ക് ചെമ്മാലിൽ നാരായണൻകുട്ടി ശാന്തിയും ഉണ്ണി ശാന്തിയും നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് കെ.ജി. കൃഷ്ണമൂർത്തി, സെക്രട്ടറി കെ.എസ്. ദീപൻ, ട്രഷറർ കെ.എസ്. വസുധരൻ ഭാരവാഹികളായ കെ.എ. പ്രദീപ്, കെ.കെ. മോഹനൻ, കെ.പി.ആർ. സതീശൻ, കെ.കെ. മോഹനൻ എന്നിവർ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകി.