dalith

തൃശൂർ: രാജ്യത്തെ സർവകലാശാലകളിൽ സംവരണം ചെയ്യപ്പെട്ട തസ്തികകളിൽ അർഹരായവർ ഇല്ലെങ്കിൽ ആ സീറ്റ് ജനറൽ വിഭാഗത്തിന് നൽകാവുന്നതാണെന്ന യു.ജി.സിയുടെ കരട് നിർദ്ദേശം സംവരണതത്വങ്ങൾ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ഓൾ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി. അത് ഒരു കാരണവശാലും അനുവദിക്കില്ല. സംവരണം ഒഴിവാക്കുന്നതിന് ആദ്യമായാണ് യു.ജി.സി ഇത്തരത്തിൽ വ്യവസ്ഥ നിർദ്ദേശിച്ചത്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് എം.വി ഗംഗാധരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.ബി.കിരൺ, പി.എസ്.ജയൻ, കെ.കെ.ശിവൻ, കെ.എൻ.രഘു , ടി.സി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.