printers

തൃശൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പത്തിന് കളക്ടറേറ്റിന് മുൻപിൽ ധർണ നടത്തും. അഞ്ച് എച്ച്.പിയിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന അച്ചടി സ്ഥാപനങ്ങളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുക, പേപ്പറിന്റെ നികുതി നിരക്കിന് തുല്യമായി അച്ചടി ഉൽപന്നങ്ങളുടെ ജി.എസ്.ടി നിരക്കും 12 ശതമാനമായി ഏകീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം, രക്ഷാധികാരി പി.എസ്.സിദ്ധൻ, സംസ്ഥാന സെക്രട്ടറി രവി പുഷ്പഗിരി എന്നിവർ പറഞ്ഞു.