1

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ അടിസ്ഥാന വികസനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ് വികസന വിരോധിയായ മുഖ്യമന്ത്രിയെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂ‌ർ. കളക്ടറേറ്റിന് മുന്നിൽ നടന്ന ജനപ്രതിനിധികളുടെ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ പ്രസിഡന്റ് എൻ.എസ്. വർഗീസ് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സുജ സജീവ് കുമാർ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, രാജൻ പല്ലൻ, ജോൺ ഡാനിയൽ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, രാജേന്ദ്രൻ അരങ്ങത്ത്, കെ.വി. ദാസൻ, വി.ഒ. പൈലപ്പൻ, ലീല സുബ്രഹ്മണ്യൻ, ജിമ്മി ചൂണ്ടൽ, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, ജെയ്ജു സെബാസ്റ്റ്യൻ, സതീഷ് വിമലൻ, എൻ.എ. സാബു, കെ. അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.