ch
വല്ലച്ചിറ കടവിൽ രവിയുടെ വീട്ടിലുണ്ടായ ഗാഗ് ഫ്രൂട്ട് വിളവെടുപ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നടത്തുന്നു.

വല്ലച്ചിറ: വല്ലച്ചിറ കടവിൽ രവിയുടെ വീട്ടിൽ കൃഷി ചെയ്ത 'സ്വർഗത്തിലെ കനി' എന്ന് അറിയപ്പെടുന്ന ഏറെ ഔഷധ ഗുണമുള്ള 'ഗാഗ് ഫ്രൂട്ട് 'ന്റെ വിളവെടുപ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. റമ്പൂട്ടാൻ, ദുരിയാൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തിലേക്ക് വിയറ്റ്‌നാം ജന്മദേശമായി അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ടിന്റെ വിളവെടുപ്പ് ഏറെ ശ്രദ്ധേയമായി. 'സ്വർഗത്തിലെ കനി' എന്ന് വിശേഷിപ്പിക്കുന്ന ഈ പഴത്തിന് കിലോഗ്രാമിന് 1500 രൂപയോളം വില വരും. വർഷങ്ങളുടെ പ്രയത്‌ന ഫലമായുള്ള വിളവെടുപ്പിന്റെ സന്തോഷത്തിലാണ് കടവിൽ രവിയും കുടുംബവും. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി. സജീവൻ, ശങ്കരനാരായണൻ, അംബുജാക്ഷൻ, സെബി പിടിയത്ത്, മനോജ് കടവിൽ, ശ്രീകുമാർ കടവിൽ, ഇന്ദിര എന്നിവർ പങ്കെടുത്തു.