tn-

തൃശൂർ: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അപവാദപ്രചരണം നിയമപരമായി നേരിടുമെന്ന് ടി.എൻ.പ്രതാപൻ എം.പി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘപരിവാർ തൃശൂരിൽ 'നുണ ഫാക്ടറി' തുറന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ദേശീയ ഐ.ടി സെല്ലിന്റെ നേതൃത്വത്തിൽ അപകടകരമായ വ്യാജ വ്യവഹാര നിർമ്മിതിയാണ് നടക്കുന്നത്. പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഗാന്ധിജിയുടെ അനുയായികളും ഗോഡ്‌സേയുടെ അനുയായികളും തമ്മിലാണ് ഈ പോരാട്ടം. ഗാന്ധിജിയുടെ അനുയായികൾ വെറുപ്പിന്റെ ഉപാസകരെ തോൽപ്പിക്കും. സ്‌നേഹത്തിന്റെ അനേകം കടകൾ ഇവിടെ ഇനിയും തുറക്കും. 'ടി.എൻ പ്രതാപൻ' എന്ന വ്യക്തിക്കെതിരെയുള്ള വ്യാജ വാർത്തകളും പ്രചരണങ്ങളും ഗൗനിക്കുന്നില്ല. സംഘപരിവാരവും അവരുടെ കൈയിൽ നിന്നും പണം കൈപ്പറ്റിയ ചില ഓൺലൈൻ മാദ്ധ്യമങ്ങളും ബ്ലോഗും വ്യക്തിപരമായി ലക്ഷ്യമിടുകയാണെന്നും പ്രതാപൻ പറഞ്ഞു.