കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂൾ 111-ാം വാർഷിക നിറവിൽ.
വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിന്റെ 111-ാം വാർഷികവും കിഡ്‌സ് ഫെസ്റ്റും സ്‌കൂൾ റേഡിയോ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് വാർഷികാഘോഷവും കിഡ്‌സ് ഫെസ്റ്റും ഉദ്ഘാടനം ചെയ്യും. സ്‌കൂൾ റേഡിയോയുടെ ഉദ്ഘാടനം ക്ലബ് എഫ്.എം.104.8 പ്രതിനിധി ആർ.ജെ. അച്ചു നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് എ.വി. പ്രകാശ് അദ്ധ്യക്ഷനാകും. പൂർവവിദ്യാർത്ഥിയും ടെക്‌നിക്കൽ കലോത്സവം സംസ്ഥാന ജേതാവുമായ ശ്രീറാം രഞ്ചൻ മുഖ്യാതിഥിയാകും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്‌ന റിജാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സുജന ബാബു, വാർഡ് മെമ്പർ കെ. കൃഷ്ണകുമാർ, കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ലാ എ.ഇ.ഒ: സി.ആർ. ഗീത, പ്രധാനാദ്ധ്യാപിക പി.എസ്. ഷക്കീന എന്നിവർ സംസാരിക്കും. തുടർന്ന് പ്രീപ്രൈമറി വിദ്യാർത്ഥികളുടെ പരിപാടികൾ നടക്കും.