പാവറട്ടി: ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'പച്ചത്തുരുത്ത്' പദ്ധതിയുടെ മുല്ലശ്ശേരി ഉപജില്ലാ തല ഉദ്ഘാടനം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി വേണു നിർവഹിച്ചു. കുണ്ടഴിയൂർ ജി.എം.യു.പി. എസിൽ നടന്ന ചടങ്ങിൽ പി.എ.പ്രസിഡന്റ് അഫ്‌സൽ പാടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി മുഖ്യാതിഥിയായി. എ.ഇ.ഒ ഷീബ ചാക്കോ, വാസന്തി ആനന്ദൻ, സൗമ്യ സുഗു, ബസിജ വിജേഷ്, സി.വി.സുഭാഷ്, എ.എസ്.രാജു എന്നിവർ സംസാരിച്ചു. ഞാവൽ, കശുമാവ് ,കരിനൊച്ചി, കൂവളം, കണിക്കൊന്ന, മുള, റൂബിക്ക എന്നിവയുടെ വൃക്ഷത്തൈകളാണ് നടുന്നത്.