vayanasalahalku

നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിലെ വായനശാലകൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു. നന്തിക്കര ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എൻ.എം.പുഷ്പാകരൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രാജൻ നെല്ലായി മുഖ്യാതിഥിയായി. രാധ വിശ്വഭരൻ, ടി.കെ. പ്രദീപ്, സി.കെ ബിനേഷ്, പി.വി. ജോണി തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത പഞ്ചായത്തിലെ 9 വായനശാലകൾക്കാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷത്തേക്ക് ദിനപ്പത്രം, വാരിക, മാസിക എന്നിവ നൽകുന്നത്.