മാള : വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പൊയ്യ പഞ്ചായത്ത് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എൻ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശിക ഒറ്റത്തവണയായി നൽകുക, 70 വയസ് കഴിഞ്ഞ പെൻഷൻകാർക്ക് ഓരോ പത്തു വർഷത്തിനും 10 ശതമാനം വീതം അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ. ഹനീഫ, എ.സി. ശ്രീധരൻ, പി.പി. പുഷ്പാംഗദൻ, ഡെയ്‌സി അപ്രേം, എ.വി. നാരായണൻ, പി.എം. വേലായുധൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ. റാഫേൽ (പ്രസിഡന്റ്), കെ.ബി. ശശി (സെക്രട്ടറി), എൻ.ടി. വാസു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.