മാള: കേരളത്തിലെ വിദ്യഭ്യാസ രംഗം ഉടച്ചുവാർക്കേണ്ടതുണ്ടെന്ന് ബെന്നി ബെഹനാൻ എം.പി. ശതാബ്ദി പിന്നിട്ട കുഴൂർ ഗവ. ഹൈസ്‌കൂളിന്റെ 111-ാം വാർഷികാഘോഷവും പ്രധാന അദ്ധ്യാപിക കെ.എസ്. സരസു ടീച്ചർക്ക് യാത്രഅയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യഭ്യാസം ചെയ്തവരിൽ പലർക്കും അക്ഷരം കൂട്ടിയെഴുതാനറിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷയായി. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവീസ്, കണ്ടംകുളത്തി വൈദ്യശാല എം.ഡി: വിത്സൻ കണ്ടംകുളത്തി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ് ഉപഹാര സമർപ്പണം നടത്തി. പ്രധാനാദ്ധ്യാപിക കെ.എസ്. സരസുവിന് അദ്ധ്യാപകരുടെ ഉപഹാരം കൈമാറി. പഞ്ചായത്ത് അംഗം റിൻസി ഷൈജൻ, മുൻ പ്രധാനാദ്ധ്യാപകൻ പി. മൊയ്തീൻകുട്ടി, കണ്ടംകുളത്തി വൈദ്യശാല എം.ഡി: വിത്സൻ കണ്ടംകുളത്തി, സി.എ. ഷംലു, പി.ടി.എ പ്രസിഡന്റ് പി.ആർ. ബിനുരാജ്, എസ്.എം.സി ചെയർമാൻ കെ.എം. ശ്രീരാജ്, എം.പി.ടി.എ പ്രസിഡന്റ് സ്വാതി കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനാനന്തരം നടന്ന വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഗീത സംവിധായകൻ അനിൽ മാള ഉദ്ഘാടനം ചെയ്തു. തുടർന്ന് കരിന്തലക്കൂട്ടത്തിന്റെ നാടൻ പാട്ടുകൾ അരങ്ങേറി.