തൃശൂർ: കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിന്റെ 69ാമത് വാർഷികത്തോടനുബന്ധിച്ച് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു. അദ്ധ്യാപക രക്ഷകർതൃദിനവും പൂർവ വിദ്യാർത്ഥി സംഗമവും മാതൃസംഗമവും നടന്നു. കണ്ണാറ എ.യു.പി.എസ് സ്‌കൂൾ മാനേജർ സി.പി.വില്യംസ് അദ്ധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ എൻഡോവ്‌മെന്റ് വിതരണം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു സമ്മാനദാനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ രേഷ്മ സജീഷ്, ബീന പൗലോസ്, മുൻ മാനേജർ മാത്യു നൈനാൻ, ഹെഡ്മിസ്ട്രസ് പി.മേഴ്‌സി വർഗീസ്, പി.ടി.എ പ്രസിഡന്റ് എം.പി.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.