തൃശൂർ: ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് വിദ്യാഭ്യാസ സെമിനാർ നടത്തി. ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സഹ സംഘടന സെക്രട്ടറിയും നാഷണൽ മോണിറ്ററിംഗ് സമിതി അംഗവുമായ വിനോദ് കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ, എൻ.സി.ഇ.ആർ.ടി അംഗം ജോബി ബാലകൃഷ്ണൻ, കെ.കെ.എസ്.കെ.ടി.യു. സംസ്ഥാന എക്‌സിക്യൂട്ടിവ് എം. ജാബിർ, എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ്, സ്വാഗത സംഘം ജനറൽ കൺവീനർ കെ.കെ. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.