തൃശൂർ: 'മഹാത്മജിയിലേക്ക് മടങ്ങാം മതേതരത്വം നിലനിറുത്താം' എന്ന മുദ്രാവാക്യം ഉയർത്തി എൻ.സി.പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി സ്മൃതി ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. എൻ.സി.പി ജില്ലാ അദ്ധ്യക്ഷ മോളി ഫ്രാൻസിസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം അദ്ധ്യക്ഷൻ മോഹൻദാസ് എടക്കാടൻ അദ്ധ്യക്ഷനായി. വിശാലാക്ഷി മല്ലിശ്ശേരി ഗാന്ധി ഭജൻ ആലപിച്ചു. എം.ഗിരീശൻ, വി.ആർ.പുഷ്പാകരൻ, എ.സി.വിനുകുമാർ, ഐഷാ അബു തുടങ്ങിയവർ പങ്കെടുത്തു. ജെക്‌സിൻ ജോയ് സ്വാഗതവും വിജിത നന്ദിയും പറഞ്ഞു.