പഴുവിൽ: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെങ്ങറ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്‌കുമാർ, ഷീല വിജയകുമാർ, പി.വി. അശോകൻ, ടി.കെ. സുധീഷ്, പി.കെ. കൃഷ്ണൻ, ഉല്ലാസ് കണ്ണോളി എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി.കെ. കൃഷ്ണൻ (പ്രസിഡന്റ്), ഉല്ലാസ് കണ്ണോളി (സെക്രട്ടറി), ലളിത ചന്ദ്രശേഖരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.