1

തൃശൂർ: അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2024- 25 അദ്ധ്യയന വർഷത്തിലെ 5, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള സെലക്‌ഷൻ ട്രയൽ ഫെബ്രുവരി അഞ്ചിന് രാവിലെ 8 മുതൽ തൃശൂർ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയത്തിൽ നടക്കും. അഞ്ചാം ക്ലാസിലെ പ്രവേശനത്തിന് കുട്ടികൾ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, മൂന്നു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയും പ്ലസ് വൺ പ്രവേശനത്തിന് മൂന്നു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്‌പോർട്‌സ് മെറിറ്റ് സർട്ടിഫിക്കറ്റ് പകർപ്പുകൾ എന്നിവ സഹിതം എത്തണം. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലാണ് പ്ലസ് വൺ പ്രവേശനം. നിലവിൽ ഒഴിവുള്ള ഏഴാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9 ക്ലാസിലേക്ക് ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. ഫോൺ: 0487 2360381.