ch

ബാലിക ദിനത്തിന്റെ ഭാഗമായി വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്‌കൂളിൽ നടന്ന ദന്ത സംരക്ഷണ ബോധവത്കരണ ക്ലാസ്.

വെങ്ങിണിശ്ശേരി: ദേശീയ ബാലികാ ദിനത്തിന്റ ഭാഗമായി ഗുരുകുലം പബ്ലിക് സ്‌കൂളിൽ കുട്ടികൾക്ക് ദന്ത സംരക്ഷണത്തെക്കുറിച്ചും പെൺ കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും എന്ന വിഷയത്തിൽ തൃശൂർ വിമൺസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ഡോ. മഞ്ജു ലതീഷ്, ഡോ. നമിത, ഡോ. ലക്ഷ്മി, ഡോ. വീണ എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ മാനേജർ പി.വി. ഷാജി, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി, പി.വി. കല എന്നിവർ പങ്കെടുത്തു.