തൃശൂർ: ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനത്തിന്റെയും സ്പർശ് ബോധവത്കരണ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. മനോജ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി മുഖ്യാതിഥിയായി. ജില്ലാ ലെപ്രെസി ഓഫീസർ ഡോ. ഫ്‌ളെമി ജോസ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സോണിയ ജോണി, ഒല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ആന്റോ, പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലബ് കോ- ഓർഡിനേറ്റർ പി.എം. സിനി, കോളേജിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ സരിത ശിവദാസ് സംസാരിച്ചു. ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എ. സന്തോഷ് കുമാർ സ്വാഗതവും ഡെപ്യൂട്ടി ജില്ല എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസിൽ റജീന രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.