ചേർപ്പ്: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനത്തിൽ അംഗങ്ങൾ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മത പത്രം ഒപ്പിട്ട് നൽകി. സമ്മേളനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് നേത്രദാന സമ്മതപത്രം തൃശൂർ മെഡിക്കൽ കോളേജ് ഐ ബാങ്ക് കൗൺസില്ലർ വിജിക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് എൻ.എം. പ്രേമപത്മിനി അദ്ധ്യക്ഷയായി. 80 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.ആർ. കാളിക്കുട്ടി, ബ്ലോക്ക് സെക്രട്ടറി കെ.എസ്. മോഹനൻ, ബ്ലോക്ക് കലാ സാംസ്‌കാരിക വേദി കൺവീനർ പി.കെ. ലാൽ മാസ്റ്റർ, ബ്ലോക്ക് വനിതാ വേദി കൺവീനർ കെ.കെ. അംബിക എന്നിവർ സംസാരിച്ചു. സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് നോർത്ത് യൂണിറ്റ് പ്രസിഡന്റായി എൻ.എം. പ്രേമ പത്മിനിയെയും സെക്രട്ടറിയായി പി.കെ. ഗോപാലകൃഷ്ണനേയും ട്രഷറായി ടി. മോഹൻദാസിനെയും തിരത്തെടുത്തു .