തൃശൂർ: ഗാന്ധിജിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവർ ഗവർണർമാരാകുന്നതും അവർ ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നതും ഭയാനകമാണെന്ന് നിയമസഭാ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. നേതാക്കളായ ഒ. അബ്ദുറഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, എൻ.കെ. സുധീർ, ഐ.പി. പോൾ, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, ജെയ്ജു സെബാസ്റ്റ്യൻ, കെ.കെ. ബാബു, പി. ശിവശങ്കരൻ, എം.എസ്. ശിവരാമകൃഷ്ണൻ, സിജോ കടവിൽ, രവി ജോസ് താണിക്കൽ, എം.എൽ. ബേബി, ഹരീഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.