collecter

തൃശൂർ: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലയിലെ ഇലക്‌ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ബി.എൽ.ഒ മാർ, ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവരെ കളക്ടർ വി.ആർ. കൃഷ്ണതേജ ആദരിച്ചു. മികച്ച ജില്ലാ ഇലക്ഷൻ ഓഫീസർക്കുള്ള പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും കളക്ടർ നേടിയിരുന്നു. തലപ്പിള്ളി, ചാവക്കാട്, തൃശൂർ, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ തഹസിൽദാർമാർ, ബി.എൽ.ഒമാർ, ഉദ്യോഗസ്ഥർ എന്നിവരെയാണ് ആദരിച്ചത്. കളക്ടർ വി.ആർ. കൃഷ്ണ തേജ മുഖ്യാതിഥിയായി. ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ എം.സി. ജ്യോതി സ്വാഗതവും ഇലക്‌ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എം. ശ്രീനിവാസ് നന്ദിയും പറഞ്ഞു.