മാള: ഐരാണിക്കുളം ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചു. അടിയന്തരമായി ടെക്‌നിക്കൽ സാങ്ങ്ഷൻ നടപടികൾ പൂർത്തീകരിച്ച് ടെൻഡർ നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു.