പാവറട്ടി: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും സാംസ്‌കാരിക വകുപ്പിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന 16-ാം ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ തോളൂർ പഞ്ചായത്തിലെ പോന്നൂർ സ്വദേശി ജോജിക്ക് പുരസ്‌കാരം. 'തീപൊരി' എന്ന ഹൃസ്വചിത്രവും 'റൈഡ് ടു കിനാപാടം' എന്ന ആൽബവുമാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജോജിയെ അവാർഡിന് അർഹനാക്കിയത്. ചലച്ചിത്ര സംവിധായകൻ ആർ. ശരത്തിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.