പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി സ്മൃതി സായാഹ്നവും കൺവെൻഷനും പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം : പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജി സ്മൃതി സായാഹ്നവും മണ്ഡലം കൺവെൻഷനും സംഘടിപ്പിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പത്മജ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാജനസഭ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ നയിക്കുന്ന 'സമരാഗ്‌നി' ജനകീയ യാത്ര എന്നിവയുടെ വിജയത്തിനായി പ്രവർത്തിക്കാനും കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സുധാകരൻ മണപ്പാട്ട് അദ്ധ്യക്ഷനായി. നേതാക്കളായ എം.കെ. അബ്ദുൾസലാം, സി.സി. ബാബുരാജ്, പി.എം.എ. ജബ്ബാർ, ടി. നിർമല, വി.എസ്. ജിനേഷ്, ഷീല വിശ്വംഭരൻ, ലിജേഷ് പള്ളായി, പി. വിജയകുമാർ എന്നിവർ സംസാരിച്ചു.