പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് ഊരകം ഏഴാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22 നാണ് തെരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 5 ന്. ഏഴാം വാർഡ് മേമ്പറായിരുന്ന യു.ഡി.എഫിലെ മോഹനൻ വാഴപ്പിള്ളി അസുഖത്തെ തുടർന്ന് പ്രവർത്തനം നിർത്തിയതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.