josph

തൃശൂർ: ഉപവാസ സമരത്തിന് മുന്നോടിയായി തല മുണ്ഡനം ചെയ്ത് ശപഥം. മദ്യവിമോചന സമരസമിതി സംസ്ഥാന ജനറൽ കൺവീനർ ഇ.എ. ജോസഫും സുഭാഷ് ബോസുമാണ് മദ്യനിരോധന നിയമം വരുന്നതുവരെ മുടി വെട്ടുകയോ മീശയും താടിയും വടിക്കുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്ത് തല മുണ്ഡനം ചെയ്തത്. തെക്കെഗോപുര നടയിലാണ് പരസ്യമായി തല മുണ്ഡനം ചെയ്ത് ശപഥമെടുത്തത്. മദ്യ നിരോധനം ആവശ്യപ്പെട്ട് ജോസഫിന്റെ നേതൃത്വത്തിൽ 96 മണിക്കൂർ ഉപവാസം ആരംഭിച്ചു. ഉദ്ഘാടനം ഡോ. സി.കെ. തോമസ്, മദ്യവിമോചന സമരസമിതി ജില്ലാ വർക്കിംഗ് ചെയർപേഴ്‌സൺ കെ.എ. മഞ്ജുഷ, കൺവീനർ ശശി നെട്ടിശ്ശേരി , വിൽസൺ പണ്ടാരവളപ്പിൽ, ടി.എസ്. എബ്രഹാം, പോൾ ചെവിടൻ, ഡോ. മനോഹരൻ, നദീര, പ്രേകുമാർ എന്നിവർ സംസാരിച്ചു.