yathra-project

വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിച്ച പ്രൊജക്ടുകളുടെ ശ്രീനാരായണപുരം പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ : ശ്രീനാരായണപുരത്ത് ചരിത്രാന്വേഷണ യാത്ര പ്രൊജക്ട് തയ്യാറാക്കി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ശ്രീനാരായണപുരം പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കിയ സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെട്ട ചരിത്രാന്വേഷണ യാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിച്ച പ്രൊജക്ടുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിലെ വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പ്രാദേശികമായി വിവിധ വിഭാഗങ്ങളിലുള്ള വ്യക്തികളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ജില്ലാ ചരിത്രാന്വേഷണ കൗൺസിൽ, സാമൂഹ്യശാസ്ത്ര കൗൺസിൽ, കില തുടങ്ങിയ സ്ഥാപനങ്ങൾ സഹായ സഹകരണങ്ങൾ നൽകി. വൈസ് പ്രസിഡന്റ് സജിത പ്രതീപിന്റെ അദ്ധ്യക്ഷതയിൽ എം.ഇ.എസ്.എഫ്.ആർ.യു.പി സ്‌കൂളിൽ നടത്തിയ പരിപാടിയിൽ കെ.എ. അയൂബ്, പി.എ. നൗഷാദ്, സി.സി. ജയ, മിനി ടീച്ചർ, മുജീബ് മാസ്റ്റർ, ലത ടീച്ചർ, ഇബ്രാഹിംകുട്ടി മാസ്റ്റർ, മിനി ഹാരിസ്, കെ.എസ്. സതീഷ് കുമാർ, താജുദ്ദീൻ, റഷീദ് മാസ്റ്റർ, എ.ജി. തിലകൻ, എം. രാഗിണി തുടങ്ങിയവർ സംസാരിച്ചു. ആല സ്‌കൂൾ യു.പി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിൽ പനങ്ങാട് ഹൈസ്‌കൂളും മികച്ച പ്രൊജക്ടുകൾ അവതരിപ്പിച്ചു.