bjp

തൃശൂർ: ഇന്ത്യാസഖ്യം തമ്മിലടിച്ച് പിരിഞ്ഞത് 2024ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്ന് എം.ടി. രമേശ്. നിതീഷ് എൻ.ഡി.എ യിൽ തിരിച്ചെത്തുകയും മമതയും കെജ്‌രിവാളും അഖിലേഷുമെല്ലാം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഇന്ത്യാസഖ്യം ശിഥിലമായെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ലോക്‌സഭാ മണ്ഡലം ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ വികസന തരംഗത്തിൽ കേരളത്തിൽ നിന്നും പല സീറ്റുകളിലും എൻ.ഡി.എ സഖ്യം വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപ്പശാലയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ അദ്ധ്യക്ഷനായി. വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, കെ.പി. സുരേഷ്, കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ സംസാരിച്ചു.