ജനുസുകൾക്കിടയിലുള്ള വരമ്പുകളെ പരമാവധി മായ്ച്ചുകളയാൻ ശ്രമിച്ച് അതിരുകളില്ലാത്ത അപാരതയാണ് ബഷീർ ഉണ്ടാക്കിയത്.
എഴുതിയ കൃതികളിൽ മതത്തെക്കുറിച്ചുള്ള സാർവലൗകികമായ സങ്കല്പങ്ങൾ ഗാന്ധിയുടെ സ്വാധീനത്താലുണ്ടായതാണ്.
ഡോ.കെ.എം.അനിൽ, (ബഷീറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചുള്ള പ്രഭാഷണത്തിൽ നിന്ന്)
സാഹിത്യപത്രപ്രവർത്തനത്തെ സാമ്പത്തിക ഞെരുക്കം ബാധിച്ചു. വരിക്കാരുടെ അഭാവവും വിഭവങ്ങളുടെ അഭാവവും സോഷ്യൽ മീഡിയയുടെ കടന്നുകയറ്റവും മൂലം ഈ മേഖലയിലെ പ്രസിദ്ധീകരണങ്ങൾ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നു.
ഡോ.കെ.പി.മോഹനൻ, (സാഹിത്യ പത്രപ്രവർത്തനത്തിന്റെ വർത്തമാനം' എന്ന സെഷനിൽ നിന്ന്)
അനീതി അനുഭവിക്കുന്ന എല്ലാവരുടെയും ഭാഗത്താണ് ഞാൻ. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ല. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള ഭാരതപ്പുഴ കാണാനായത് വിവാഹശേഷമാണ്. കാരണം ഫ്യൂഡൽ കുടുംബത്തിൽ ജനിച്ച എനിക്ക് അത് അനുവദനീയമായിരുന്നില്ല. സ്ത്രീകളേയും ദളിതരേയും അടച്ചിടുന്ന വ്യവസ്ഥിതിയെ കൺമുന്നിൽ കണ്ടാണ് വളർന്നത്.
- മാനസി, കഥാകൃത്ത്, (എഴുത്തുകാരികളുടെ ബാഹ്യജീവിതവും അന്തർജീവിതവും' എന്ന വിഷയത്തിലെ സെഷനിൽ നിന്ന്).
കലയെന്നത് മാറി എല്ലാം ഇൻഡസ്ട്രിയായി. സംഗീതം, സിനിമ, മാദ്ധ്യമങ്ങൾ അങ്ങനെയെല്ലാം. പണമെന്നത് ആ വ്യവസ്ഥയുടെ ഭാഗമായതോടെ വിൽപ്പനയായി പ്രധാനം. പക്ഷേ കഥകളൊരിക്കലും ഇൻഡസ്ട്രിയായില്ല. ചില കഥകളൊഴികെ എന്റെ പല കഥകളും ഒന്നോ രണ്ടോ പതിപ്പുകളായി ഒതുങ്ങി. ഒന്നോ രണ്ടോ പബ്ളിഷിംഗ് സ്ഥാപനങ്ങളാണ് ഇവയെല്ലാം നിയന്ത്രിക്കുന്നത്.
- വൈശാഖൻ, കഥാകൃത്ത്.