japan
പി.എൻ.എൻ എമ്മിൽ എത്തിയ ജാപ്പാൻ സംഘം


ചെറുതുരുത്തി: തനതായ ആയുർവേദ ശാസ്ത്രം പഠിക്കുന്നതിന് ജാപ്പനീസ് സംഘം പി.എൻ.എൻ.എം. ആയുർവേദ കോളേജിലെത്തി. ഹിമാലയൻ യോഗശാല എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടുകൂടി നാന മൊറോക്ക, ഹരുണ, റാണ സബൽസിങ് എന്നിവരുടെ നേതൃത്വത്തിലാണ് ആയൂർ റിട്രീറ്റ് പരിപാടിയിലൂടെ ഈ സംഘം ചെറുതുരുത്തിയിൽ എത്തിയത്. പതിനഞ്ചോളം വിദ്യാർത്ഥികൾ അടങ്ങുന്ന ഈ സംഘത്തിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് പി.എൻ.എൻ.എം. ഒരുക്കിയിരിക്കുന്നത്. 2020 മുതൽ ജപ്പാനിൽ നിന്നുള്ള ഡോക്ടർമാരടങ്ങിയ ചെറു സംഘങ്ങൾ ആയുർവേദത്തെക്കുറിച്ച് പഠിക്കുവാനും ചികിത്സയ്ക്കുമായി പി.എൻ.എൻ.എം. സന്ദർശിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ജപ്പാനിൽ നിന്ന് കൂടുതൽ പേർ ആയുർവേദ ചികിത്സക്കും പഠനത്തിനുമായി കേരളം സന്ദർശിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് ഡയറക്ടർ സന്ധ്യ മണ്ണത്ത് പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ ഡോ. ജിജി മാത്യു, പി.ജി.ഡീൻ, ഡോ.പി.രതീഷ് , ഡോ. വി.വിനീഷ് , ഡോ.അനു മാത്യു, ഡോ. രഞ്ജിത്ത് രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.