
തൃശൂർ : സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്ക് സംഘാടക സമിതി രൂപീകരണ യോഗം കളക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിന് എല്ലാ സഹായവും ഉറപ്പു നൽകുന്നതായി കളക്ടർ അറിയിച്ചു. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങളും പരിപാടികളും വിശദീകരിച്ചു. ഡോ.പി.വി.കൃഷ്ണൻ നായർ, ലളിതകലാ അക്കാഡമി സെക്രട്ടറി എൻ.ബാലമുരളി കൃഷ്ണൻ, ഇറ്റ്‌ഫോക്ക് കോർഡിനേറ്റർ ജലീൽ ടി.കുന്നത്ത് എന്നിവർ സംസാരിച്ചു.