
തൃശൂർ : കേരള ഗവ. കോൺട്രാക്ടർമാരുടെ കുടിശിക അടിയന്തരമായി കൊടുത്തു തീർക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്‌സി.അംഗം ബിന്നി ഇമ്മട്ടി. എൽ.എസ്.ജിഡിയിൽ പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽതുക അടിയന്തരമായി നൽകുക, പി.ഡബ്ല്യു.ഡി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റും രജിസ്‌ട്രേഷൻ ഫീസും മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.സി.എഫ് ജില്ല പ്രസിഡന്റ് വി.എസ്.ജയപ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ഇ.പൗലോസ്, സംസ്ഥാന സെൻട്രൽ കമ്മിറ്റിയംഗം കെ.എം.ശ്രീകുമാർ, ജില്ലാ ട്രഷറർ കെ.വി.പൗലോസ്, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി.രഞ്ജിത്ത്, സി.എ.അഷറഫ്, കെ.വി.നൈജോ, പി.ആർ.ലാലു, കെ.സി.ബിജു, കെ.എസ്.സുധീഷ് എന്നിവർ സംസാരിച്ചു.