എട്ടുമന: കാരണയിൽ മഠം തിറവെള്ളാട്ട് മഹോത്സവം നാളെ മുതൽ നാലുവരെ ആഘോഷിക്കും. നാളെ വിശേഷാൽ പൂജകൾ, ഗണപതി ഹവനം, ഭഗവത് സേവ, നിറമാല, മൂന്നിന് രാവിലെ നിത്യപൂജ, ഒന്നിന് കോവിന്ദ മുത്തപ്പന് കളം, രാത്രി 7ന് ദീപാരാധന, കേളി, തായമ്പക, നാദസ്വര കച്ചേരി, 9ന് വിഷ്ണുമായ ചാത്തൻ സ്വാമി, മുത്തപ്പൻമാരുടെയും പുറത്തേയ്ക്ക് എഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, തിറയാട്ടം, കാവടി, ദേവ നൃത്തം, പ്രാചീനകലകൾ, വർണ മഴ, 4ന് രാവിലെ കുക്ഷി കൽപ്പന, ഗുരുതി പൂജ, പാണ്ടിമേളം, 10ന് മഠാധിപതി ഉണ്ണി പത്മനാഭ സ്വാമിയുടെ നേതൃത്വത്തിൽ രൂപക്കളത്തിൽ പൂജ, ഒന്നിന് രൂപക്കളത്തിൽ നൃത്തം, 5ന് മലനായാടി ദൈവത്തിന് കളം, നൃത്തം, രാത്രി 9 ന് തിറമണ്ണാർക്ക് യാത്രഅയപ്പ് എന്നിവയുണ്ടാകും.