
തൃശൂർ: കാർഷിക സർവകലാശാലയുടെ സ്ഥാപക ദിനാഘോഷം ഇന്ന് വെള്ളാനിക്കര കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ നടക്കും. സർവകലാശാല വി.സി ഡോ.ബി അശോക് ഉദ്ഘാടനം ചെയ്യും. ഐ.സി.എ.ആർ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കാസർകോട് ഡയറക്ടർ ഡോ.കെ.ബി.ഹെബ്ബാർ മുഖ്യപ്രഭാഷണം നടത്തും.
സർവകലാശാലയിൽ 25 വർഷം സേവനം പൂർത്തിയാക്കിയവരെ ആദരിക്കും. 2022-23 വർഷത്തെ ഭൗമസൂചികാപദവി ലഭിച്ച കാർഷികോല്പന്നങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം, 2023ലെ സസ്യ ജീനോം അവാർഡ് ജേതാക്കളെ ആദരിക്കൽ എന്നിവയുമുണ്ടാകും. പുതിയ വിളയിനങ്ങൾ പുറത്തിറക്കാനുള്ള മാർഗ്ഗരേഖയുടെ പ്രകാശനം, 2023ലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് വിതരണം, 2023ൽ പേറ്റന്റ് ജേതാക്കളായ ശാസ്ത്രജ്ഞർക്കുള്ള അവാർഡ് വിതരണം തുടങ്ങിയവയും നടക്കും.