udf

വലപ്പാട് പഞ്ചായത്തിൽ പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ നടത്തിയ വായ് മൂടിക്കെട്ടി പ്രതിഷേധം.

വലപ്പാട്: പഞ്ചായത്ത് യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് പഞ്ചായത്തിന് മുമ്പിൽ വായ മൂടികെട്ടി പ്രതിഷേധിച്ചു. പദ്ധതികളുടെ നടത്തിപ്പിൽ പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിൽ ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യു.ഡി.എഫ് അംഗങ്ങളായ വൈശാഖ് വേണുഗോപാൽ, ഫാത്തിമ സലിം, അനിത തൃതീപ് കുമാർ, അജ്മൽ ഷെരീഫ്, സിജി സുരേഷ് എന്നിവരാണ് പ്രതിഷേധിച്ചത്.