jci
ജെ.സി.ഐ തൃപ്രയാർ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത അഞ്ജലി മനോജ്, കൃഷ്ണ ഷൈൻ, സലാഹുദ്ദീൻ.

തൃപ്രയാർ: ജൂനിയർ ചേംബർ ഇന്റർനാഷണൽ തൃപ്രയാർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് സൂരജ് വേളയിൽ അദ്ധ്യക്ഷനായി. ദേശീയ പ്രസിഡന്റ് അഡ്വ. രകേഷ് ശർമ്മ മുഖ്യാതിഥിയായിരുന്നു. ഇടുക്കി, തൃശൂർ, എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ജെ.സി.ഐ ഇന്ത്യ സോൺ 20 യുടെ പ്രസിഡന്റ് അരുൺ ജോസ് വിശിഷ്ടാതിഥിയായി. മുൻ അന്താരാഷ്ട്ര പ്രസിഡന്റ് അഡ്വ. ഷൈൻ ഭാസ്‌കരൻ, അലൻ ആന്റണി, അമൽ എം.എസ്, ഹരി ജയറാം, അഭിഷേക് പ്രദീപ്, സിതേഷ് ശശിധരൻ, ഷൈനി സജിത്ത്, രാജി സൂരജ്, ധന്യാ ഷൈൻ, അദൈ്വത് മനോജ്, ആര്യൻ ജയപ്രകാശ്, വീണ ഹരി, മോഹസിൻ പാണ്ടികശാല, ശ്രേയ അഭിലാഷ് എന്നിവർ നേതൃത്വം നൽകി. പുതിയ പ്രസിഡന്റായി അഞ്ജലി മനോജ്, സെക്രട്ടറിയായി കൃഷ്ണാ ഷൈൻ, ട്രഷററായി സലാഹുദ്ധീൻ പി.എച്ച് എന്നിവർ സ്ഥാനം ഏറ്റെടുത്തു.