സ്‌നേഹവീടിന്റെ സമർപ്പണം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ : മേത്തല സി.പി.എം ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്‌നേഹ വീടിന്റെ സമർപ്പണം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കുമാരി മഞ്ജുഷയ്ക്ക് താക്കോൽ നൽകി നിർവഹിച്ചു. കെ.എസ്. കൈസാബ് അദ്ധ്യക്ഷനായി. പി.കെ. ചന്ദ്രശേഖരൻ, കെ.ആർ. ജൈത്രൻ, അമ്പാടി വേണു, നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, എം.കെ. സഗീർ, വി.കെ. ബാലചന്ദ്രൻ, രാധിക അനിൽകുമാർ, അലീമ എന്നിവർ പ്രസംഗിച്ചു. കെ.കെ. വിജയൻ സ്വാഗതവും സി.പി. രമേശൻ നന്ദിയും പറഞ്ഞു.