
ഓൺലൈൻ രജിസ്‌ട്രേഷൻ
മാർച്ച് നാലിനാരംഭിക്കുന്ന രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇന്ന് മുതൽ 15 വരെയുള്ള തിയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടെ 19 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
12ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2012 സ്‌കീം) തിയറി പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ മാതൃ കോളേജിൽ നിന്നും അഡ്മിറ്റ് കാർഡ് കൈപ്പറ്റി, അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതണം.
20ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി 19ന് ആരംഭിക്കുന്ന എം.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2018 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ കേന്ദ്രങ്ങൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഡിസംബറിൽ നടന്ന രണ്ടാം വർഷ മാസ്റ്റർ ഒഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.