കെ.എസ്.എസ്.പി.യു പെരിഞ്ഞനം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം : കെ.എസ്.എസ്.പി.യു പെരിഞ്ഞനം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ. സത്യനാഥൻ അദ്ധ്യക്ഷനായി. പി.വി. ഗിരിജ, സി. ഗോപാലകൃഷ്ണൻ, പി.കെ .മുഹമ്മദ് സഗീർ, എ. പവിഴം, ടി.എം. ജ്യോതിപ്രകാശൻ, കെ.കെ. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പെൻഷൻ പരിഷ്‌ക്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റെയും രണ്ട് ഗഡു കുടിശ്ശികകൾ ഒറ്റത്തവണയായി നൽകുക, 2021 ജനുവരി മുതൽ 2023 ജൂലായ് വരെ പ്രാബല്യത്തിൽ ലഭിക്കേണ്ട ക്ഷാമാശ്വാസ ഗഡുക്കൾ ഉടൻ അനുവദിച്ച് ഉത്തരവാക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, സ്റ്റാറ്റൃൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി വി.വി. ജയകുമാർ, കെ.കെ. രാമകൃഷ്ണൻ, പി.കെ. മുഹമ്മദ് സഗീർ എന്നിവരെ തിരഞ്ഞെടുത്തു.