ഇരിങ്ങാലക്കുട: പടിയൂർ എലിഞ്ഞിക്കോട്ടിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവം വിവിധ പരിപാടിളോടെ 1, 2, 3 തീയതികളിൽ ആഘോഷിക്കും. ഒന്നിന് വൈകിട്ട് ദീപാരാധന, നാഗദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും, പ്രസാദ ഊട്ട്. രണ്ടിന് വീരഭദ്രനും മുത്തപ്പനും കളമെഴുത്ത് പാട്ട്, ദീപാരാധന, പ്രസാദശുദ്ധി, പ്രസാദ ഊട്ട്, കലാസന്ധ്യ, കൈകൊട്ടിക്കളി. മൂന്നിന് ഗണപതിഹോമം, നവകം, പഞ്ചഗവ്യം, കലശപൂജകൾ, കലശാഭിഷേകം പൂജ, എഴുന്നള്ളിപ്പ്, ഭദ്രകാളിക്ക് കളമെഴുത്തും പാട്ടും, കാഴ്ചശിവേലി, വർണമഴ, സഹസ്ര നാമാർച്ചന, പ്രസാദ ഊട്ട്, തായമ്പക, ഗുരുതി തർപ്പണം, എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികൾ.