
തൃശൂർ : ഔഷധിയുടെ കലാസാംസ്‌കാരിക സംഘടനയായ ഔഷധി രംഗകലയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി കുട്ടനെല്ലൂർ ഔഷധിയിൽ നിന്നും അയ്യന്തോൾ എക്‌സൈസ് ഓഫീസ് വരെ ഇരുചക്രവാഹന റാലി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹദിക് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഫിനാൻഷ്യൽ കൺട്രോളർ പി.എം.ലതാകുമാരി, കമ്പനി സെക്രട്ടറി വിനീത.എസ്, ജനറൽ മാനേജർ ഇ.ഷിബു, ഔഷധി രംഗകല പ്രസിഡന്റ് ഡോ.ജി.രാജേഷ് എന്നിവർ സംസാരിച്ചു. റാലിയിൽ തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറായ ഷാനവാസ്.എസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സതീഷ് പി.കെ എന്നിവർക്ക് ഐക്യദാർഢ്യ രേഖ കൈമാറി.